പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 65 ശതമാനമാക്കിയ രണ്ട് നിയമഭേദഗതി റദ്ദാക്കിയ പട്ന ഹൈക്കോടതി വിധിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2023ല്‍ അന്നത്തെ സര്‍ക്കാര്‍ നിയമഭേദഗതികള്‍ വരുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടുതൽ സംവരണം ഉറപ്പാക്കാൻ നടപ്പാക്കിയ തസ്‌തികകൾക്കും സേവനങ്ങൾക്കുമുള്ള സംവരണ ഭേദഗതി നിയമം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന സംവരണ ഭേദഗതി നിയമം എന്നിവയാണ് പട്‌ന ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആർജെഡി ആവശ്യപ്പെട്ടിരുന്നു. എട്ടിനുശേഷം ഹർജി പരിഗണിക്കും
English Summary:
65 percent reservation for backward classes: Bihar Govt to Supreme Court against Patna High Court verdict
You may also like this video: