Site iconSite icon Janayugom Online

മധ്യപ്രദേശില്‍ ട്രക്കും എസ് യുവിയും കൂട്ടിയിടിച്ച് 7 മരണം; 14 പേ‍ര്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ട്രക്കും എസ് യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. 

ഇന്ന് പുലര്‍ച്ചെ 2.30ഓടെ സിദ്ധി-ബഹ്റി റോഡിലെ അപ്നി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടമെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഗായത്രി തിവാരി പറഞ്ഞു. 

ഒരു കുടുംബത്തിലെ അംഗങ്ങളുമായും മൈഹാറിലേക്ക് പോകുകയായിരുന്ന എസ് യുവിയും, സിദ്ധിയില്ഡ നിന്ന് ബെഹ്റിയിലേക്ക് പോകുകയായിരുന്ന് ട്രക്കും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുകയും കൂട്ടിയിടിക്കുകയുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ എസ് യുവിയിലുണ്ടായിരുന്ന 7 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 9 പേരെ അടുത്തുള്ള രേവ ആശുപത്രിിലേക്കും മറ്റുള്ളവരെ സിദ്ധി ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി.

ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 

Exit mobile version