Site iconSite icon Janayugom Online

തിരൂർ റയിൽവേസ്റ്റേഷനിൽ കുട്ടികളടക്കം 7 പേർ ലിഫ്റ്റിൽ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിൽ

തിരൂർ റയിൽവേസ്റ്റേഷനിൽ കുട്ടികളടക്കം 7 പേർ ലിഫ്റ്റിൽ കുടുങ്ങി. റയിൽവേ പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ടെക്നീഷ്യനെ വിളിച്ച് വരുത്തുകയായിരുന്നു. ഒരു മണിക്കൂറോളം സമയം ആളുകൾ ലിഫ്റ്റിൽ കുടുങ്ങി. 

ലിഫ്റ്റ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ആദ്യം ലിഫ്റ്റ് പൊളിക്കുന്നതിനിടെ വിടവുണ്ടാക്കുകയും അതിലൂടെ ആളുകൾക്ക് ഭക്ഷണവും വെള്ളവും നൽകുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണ് ലിഫ്റ്റിൽ പെട്ടുപോയത്. ഒടുവിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. 

Exit mobile version