കർണാടകയിലെ ഗദഗ് ജില്ലയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഗദഗിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂൾ, സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. രണ്ട് സെന്ററിലെയും സൂപ്രണ്ടുമാരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
മാർച്ച് 15 ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതാത് സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
english summary;7 teachers suspended for allowing students to wear hijab during exams in Karnataka
you may also like this video;