Site iconSite icon Janayugom Online

രാജ്യത്ത് 781 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് 781 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒമിക്രോൺ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 238 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 167 കേസുകളുമായി തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,51,292 ആയി ഉയര്‍ന്നു.

eng­lish sum­ma­ry; 781 Omi­cron Cas­es, Most In Delhi

you may also like this video;

Exit mobile version