Site icon Janayugom Online

രാജ്യത്ത് 795 പുതിയ കോവിഡ് രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 795 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30, 29,839 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 17 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 22 ശതമാനവുമാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 58 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5,21,416 ആയി ഉയർന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 12,054 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0. 03 ശതമാനം മാത്രമാണിത്. 4,24,96,369 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

Eng­lish summary;795 new covid patients in the country

You may also like this video;

Exit mobile version