നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ ഒരു സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് 80 ലക്ഷം രൂപ കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഇന്ന് ഉച്ചയ്ക്ക് ഏകദേശം മൂന്നരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കവർച്ചാ സംഘത്തിലെ രണ്ടുപേർ ആദ്യം ഒരു കാറിൽ സ്ഥലത്ത് എത്തുകയും, പിന്നീട് നാല് പേർ കൂടി ചേരുകയും ചെയ്ത ശേഷമാണ് പണം കവർന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ അറസ്റ്റില്‍

