Site icon Janayugom Online

കോവിഡ് വാക്സിനേഷന് 84 ദിവസത്തെ ഇടവേള: കേന്ദ്ര നിലപാട് ഇന്ന് ഹൈക്കോടതിയില്‍

വാക്സിന്‍ സ്വന്തം നിലയിൽ വാങ്ങുന്നവര്‍ക്ക് ഡോസിന്റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിന്റെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചത്. ആദ്യ ഡോസ് വാക്സിനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കിറ്റെക്സ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

അതേസമയം കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവയ്പ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സിൻ ലഭ്യതക്കുറവ് മൂലമാണോ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചതെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 

ENGLISH SUMMARY:84 days inter­val for Covid vac­ci­na­tion: Cen­tral stand in High Court today
You may also like this video

Exit mobile version