Site iconSite icon Janayugom Online

97 പുതിയ സ്കൂൾ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിർവഹിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസില്‍ വച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. മൂന്ന് ടിങ്കറിങ് ലാബുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. ഇവയ്ക്കെല്ലാമായി 182 കോടി രൂപ മതിപ്പ് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്. ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 ഉം മൂന്നു കോടി രൂപ നിരക്കിൽ 153 ഉം ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കി. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും. ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ഗവ.മോഡല്‍ ബോയ്സ് എച്ച്എസ്എസ് കിഫ്ബിയുടെ ആറ് കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കിഫ്ബി മൂന്ന് കോടി രൂപ വീതം അനുനദിച്ച തിരുവനന്തപുരം- ഡയറ്റ് സ്കൂള്‍ ആറ്റിങ്ങല്‍, പത്തനംതിട്ട‑ജിഎച്ച്എസ്എസ് എഴുമറ്റൂര്‍, ജിഎച്ച്എസ് കലഞ്ഞൂര്‍, ജിഎച്ച്എസ് കിഴക്കുപുറം, തൃശൂര്‍— ജിഎച്ച്എസ്എസ് തിരുവില്വാമല, പാലക്കാട്- ജിവിഎച്ച്എസ്എസ് കാരാക്കുറിശ്ശി(ഒന്നാംഘട്ടം), ജിഎച്ച്എസ്എസ് കൊടുവായൂര്‍, ജിവിഎച്ച്എസ്എസ് മലമ്പുഴ, ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര, മലപ്പുറം-ജിഎച്ച്എസ്എസ് എടക്കര, കോഴിക്കോട്-ജിവിഎച്ച്എസ്എസ് ചെറുവണ്ണൂര്‍, കണ്ണൂര്‍-ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്തതില്‍പ്പെടുന്നു.

തിരുവനന്തപുരം- ഗവ.തമിഴ് എച്ച്എച്ച്എസ്ചാല, ഇടുക്കി- ജിഎച്ച്എസ്എസ് മറയൂര്‍, ജിഎച്ച്എസ്എസ് നെടുങ്കണ്ടം, എറണാകുളം- ജിഎച്ച്എസ്എസ് എടത്തല, തൃശൂര്‍-ജിഎച്ച്എസ്എസ് അഞ്ചേരി, ജിഎച്ച്എസ്എസ് മേലഡൂര്‍, ജിവിഎച്ച്എസ്എസ് ഫോര്‍ ബോയ്സ് കുന്നംകുളം, ജിഎംഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് കുന്നംകുളം, ജിഎംബിഎച്ച്എസ്എസ് ഇരിങ്ങാലക്കുട, ജിഎച്ച്എസ്എസ് ചാവക്കാട്, പാലക്കാട്-ജിയുപിഎസ് പുത്തൂര്‍, ജിയുപിഎസ് തത്തമംഗലം, ജിഎച്ച്എസ് നന്ദിയോട്, ജിയുപിഎസ് നല്ലേപ്പിള്ളി, ബിജിഎച്ച്എസ്എസ് വണ്ണാമട, ജിഎച്ച്എസ്എസ് ഷൊര്‍ണൂര്‍, ജിഎച്ച്എസ്എസ് തേങ്കുറിശ്ശി, മലപ്പുറം- ജിഎംയുപിഎസ് മുണ്ടമ്പ്ര, ജിഎംയുപിഎസ് അരീക്കോട്, ജിയുപിഎസ് മുണ്ടോത്തുപറമ്പ്, ജിഎച്ച്എസ് കൊളപ്പുറം, ജിയുപിഎസ് പാങ്ങ്, ജിഎച്ച്എസ് മുണ്ടേരി, ജിയുപിഎസ് കുറുമ്പലങ്ങോട്, ഐജിഎംഎംആര്‍ എച്ച്എസ്എസ് നിലമ്പൂര്‍, ജിയുപിഎസ് കാളിക്കാവ് ബസാര്‍, ജിയുപിഎസ് വളപുരം, ജിഎച്ച്എസ്എസ് തൃശ്ശിലേരി, ജിഎച്ച്എസ്എസ് ആറാട്ടുതുറ, ജിവിഎച്ച്എസ്എസ് വാകേരി, ജിഎച്ച്എസ്എസ് പെരിക്കല്ലൂര്‍, ജിയുപിഎസ് കണിയാമ്പറ്റ, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, കണ്ണൂര്‍— ജിവിഎച്ച്എസ്എസ് കാര്‍ത്തികപുരം, കാസര്‍കോട്-ജിയുപിഎസ് അടയ്ക്കത്തുബയല്‍, ജിവിഎച്ച്എസ്എസ് ഷിറിയ, ജിഎച്ച്എസ്എസ് കുഞ്ചത്തൂര്‍, ജിഎച്ച്എസ്എസ് കടമ്പാര്‍, ജിഎച്ച്എസ്എസ് മംഗല്‍പാടി, ജിഎച്ച്എസ്എസ് രാവണേശ്വരം, ജിഎച്ച്എസ് അമ്പലത്തറ, ജിഎച്ച്എസ്എസ് ബേക്കല്‍, ജിഎച്ച്എസ്എസ് ബാരെ എന്നിവ കിഫ്ബിയുടെ ഒരു കോടി വീതം ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്.

പ്ലാന്‍ ഫണ്ട്, നബാര്‍ഡ്, എസ്എസ്‌കെ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂളുകള്‍ ഇവയാണ്. കൊല്ലം-എഎസ്എച്ച്എസ്എസ് പുത്തന്‍തുറ, ആലപ്പുഴ‑ജിഎല്‍പിഎസ് അറുന്നൂറ്റിമംഗലം, പത്തനംതിട്ട‑ജിഎല്‍പിഎസ് വെട്ടിപ്രം, ജിഎസ്എംഎസ്യുപിഎസ് ചന്ദനക്കുന്ന് ഇലവുംതിട്ട, എറണാകുളം-ജിഎല്‍പിഎസ് മാമ്പ്ര, ജിഎല്‍പിഎസ് മള്ളുശ്ശേരി, ജിഎച്ച്എസ് തത്തപ്പിള്ളിയില്‍, ജിഎല്‍പിഎസ് കോട്ടപ്പടി സൗത്ത്, പാലക്കാട്-ജിയുപിഎസ് അകത്തേത്തറ, എസ്എംഎച്ച്എസ്എസ് തത്തമംഗലം, ജിഎല്‍പിഎസ് പന്നിയങ്കര, മലപ്പുറം-ജിയുപിഎസ് നിറമരുതൂര്‍, ജിഎല്‍പിഎസ് പരിയാപുരം, ജിഎച്ച്എസ് പെരകമണ്ണ, ജിഎച്ച്എസ് പന്നിപ്പാറ, ജിഎല്‍പിഎസ് എടക്കാപ്പറമ്പ്, ജിയുപിഎസ് ചോലക്കുണ്ട്, ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് മാറഞ്ചേരി, ജിഎച്ച്എസ്എസ് വെളിയംകോട്, ജിഎംഎല്‍പിഎസ് പഴഞ്ഞി വെളിയംകോട്, ജിഎല്‍പിഎസ് പെരുമ്പറമ്പ് മൂടാല്‍, ജിഎല്‍പിഎസ് മേല്‍മുറി, ജിയുപിഎസ് പൈങ്കണ്ണൂര്‍, ജിഎല്‍പിഎസ് എളമരം, ജിഎല്‍പിഎസ് കോയപ്പ, ജിയുപിഎസ് വള്ളാഞ്ചേരി, ജിഎച്ച്എസ് കാപ്പില്‍കാരാട്, ജിഎച്ച്എസ് കാപ്പ്, വയനാട്-ജിഎല്‍പിഎസ് പൂമല, ജിയുപിഎസ് കാരച്ചാല്‍, കണ്ണൂര്‍ ജിഎച്ച്എസ്എസ് ആറളംഫാം, ജിയുപിഎസ് വയക്കര, ജിഎച്ച്എസ്എസ് മുഴുപ്പിലങ്ങാട്, ജിഎച്ച്എസ്എസ് പാലയാട്, ജിഎല്‍പിഎസ് നരിക്കോട് മല.

ഇടുക്കി ജില്ലയിലെ തൊടുപുഴ എപിജെ ജിഎച്ച്എസ്എസിലും മൂന്നാര്‍ ജിവിഎച്ച്എസ്എസിലും കുമിളി ജിവിഎച്ച്എസ്എസിലുമാണ് ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തെ തൈക്കാട് ജിഎംബിഎച്ച്എസ്എസ്, അയിരൂര്‍പ്പാറ ജിഎച്ച്എസ്എസ്, കണിയാപുരം ജിയുപിഎസ്, ആര്യനാട് ജിവിഎച്ച്എസ്എസ്, പകല്‍ക്കുറി ജിഎച്ച്എസ്എസ്, കൊല്ലം ജില്ലയിലെ കുഴിമതിക്കാട് ജിഎച്ച്എസ്എസ്, ആലപ്പുഴയിലെ പട്ടണക്കാട് എസ്‌സിയുജി വിഎച്ച്എസ്എസ്, കുന്നം ജിഎച്ച്എസ്എസ്, പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് ആനക്കര, കോഴിക്കോട് ജില്ലയിലെ പെരിങ്ങളം ജിഎച്ച്എസ്എസ്, ഈസ്റ്റ് ഹില്‍ ജിഎച്ച്എസ്എസ്, കാസര്‍ക്കോട് ജില്ലയിലെ കൊടക്കാട് ജിഡബ്ലിയുയുപിഎസ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

Eng­lish Sam­mury: 97 new school build­ings were ded­i­cat­ed to the nation

Exit mobile version