Site iconSite icon Janayugom Online

അടൂരിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേർ പിടിയിൽ

പത്തനംതിട്ട അടൂരിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയ സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിൽ. കുട്ടിയുടെ അയൽവാസിയായ 16 കാരനും സുഹൃത്തായ എറണാകുളം സ്വദേശി 19കാരനുമാണ് പിടിയിലായത്. കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ 16കാരൻ വഴിയിൽ വച്ച് വായപൊത്തി ബലമായി വലിച്ചിഴച്ച്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന 19കാരൻ കുട്ടിയുടെ കൂട്ടുകാരികളെ പിടിച്ച് നിർത്തുകയായിരുന്നു. പെൺകുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള കാട് പിടിച്ച സ്ഥലത്തെ വീട്ടിൽ കൊണ്ടുപോയാണ് ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് 19കാരനും ഇതേ വീട്ടിൽ വച്ച് തന്നെ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

16കാരൻറെ ബന്ധുമാണ് ഒപ്പമുണ്ടായിരുന്ന 19കാരൻ. അടൂരിലെ ഒരു ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാൾ. എണറാകുളം സ്വദേശിയായ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അടൂർ ഡിവൈഎസ്പിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

Exit mobile version