കുളിമുറിയിൽ നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകൻ ജാസിം റിയാസ്(15) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. കുളിമുറിയിൽ വച്ച് ഷോക്കേറ്റ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കും. കൊണ്ടൂർക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായിരുന്നു ജാസിം.
കുളിമുറിയിൽ നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ചു
