Site iconSite icon Janayugom Online

പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ച് തകർത്തു; അഞ്ച് പ്ലസ്‌ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരന്‍ ക്രൂരമായ മർദ്ദനത്തിനിരയായി. പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.

പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മർദ്ദനമെന്നാണ് വിവരം. മർദ്ദനത്തിൽ മൂക്കിന്റെ അസ്ഥിയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസ് കേസെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version