കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയില്‍ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് കോഴികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. 15 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ ഉള്‍വനത്തിലേക്ക് വിടാനാണ് തീരുമാനം.
English summary; A 12 feet long python was caught lying across the road in Thiruvananthapuram
You may also like this video;