കട്ടൻ ചായയെന്ന് പറഞ്ഞു 12 കാരന് മദ്യം നൽകിയ കേസിൽ വണ്ടിപ്പെരിയാറിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് അറസ്റ്റിലായത്. അവശനായി വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ പീരുമേട് പൊലീസിൽ പരാതി നൽകി.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി.
കട്ടൻ ചായയെന്ന് പറഞ്ഞു 12 കാരന് മദ്യം നൽകി; വണ്ടിപ്പെരിയാറിൽ യുവതി അറസ്റ്റിൽ
