Site iconSite icon Janayugom Online

പത്തനംതിട്ടയിൽ 13 വയസുകാരന് പിതാവിന്റെ ക്രൂരമർദ്ദനം ; ലഹരിക്ക് അടിമയെന്ന് സൂചന

പത്തനംതിട്ട കൂടലിൽ 13 വയസ്സുകാരന് പിതാവിന്റെ ക്രൂരമർദ്ദനം . പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് . സി ഡബ്ല്യൂ സിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. 

സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്. നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്. അതിനാല്‍ അവരും പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

Exit mobile version