Site iconSite icon Janayugom Online

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല

missingmissing

കായംകുളത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടാക്കിയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം. കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version