കോഴിക്കോട് നല്ലളത്ത് സമപ്രായക്കാർ ചേർന്ന് പതിനഞ്ച്കാരിയെ പീഡിപ്പിച്ചതായി പരാതി. പത്താംക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പതിനഞ്ചും പതിന്നാലും വയസുള്ള വിദ്യാർത്ഥികൾ ചേർന്നാണ് പീഡിപ്പിച്ചത്. മറ്റൊരു പതിന്നാലുകാരൻ ഇതിൻറെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. സ്കൂളിൽ വച്ച് നടന്ന കൌൺസിലിംഗിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ഇക്കാര്യം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോഴിക്കോട് പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

