പത്തനംതിട്ട ആറന്മുളയിൽ 99 വയസ്സുകാരി കിണറ്റിൽ വീണു. കിണറ്റിന് മുകളിൽ കയറി കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറ്റിൽ വീണത്. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറ്റിൽ വീണത്.
അയൽവാസികളും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയെ കൈയ്യിൽ ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
99 വയസ്സുകാരി കിണറ്റിൽ വീണു;വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചത് കയ്യിൽ ചുമന്ന്
