കോട്ടയത്ത് 19 കാരന് കാർ യാത്രക്കാരന്റെ ക്രൂര മർദനം. എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർത്ഥി ആഷിക് ബൈജുവിനാണ് മർദ്ദനമേറ്റത്. ബൈക്കിന് പെട്രോൾ അടിക്കാനായി പരുത്തുംപാറ പാറക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു ആഷിക്ക്. ബൈക്കിന് മുന്നിൽ പോയ ഓട്ടോ വലത്തേക്ക് വെട്ടിച്ചപ്പോൾ ഒഴിഞ്ഞു മാറിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഈ സമയത്ത് കാറിൽ ഉണ്ടായിരുന്നയാൾ ആഷികിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. മർദ്ദനത്തിൽ സാരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കോട്ടയം പരുത്തുംപാറ പാറക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.
ബൈക്കും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

