നെഹ്റു ട്രോഫി വള്ളംകളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിൻറെ നടുവിലെ പറമ്പൻ ചുണ്ടൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിനെത്തുടർന്ന് വള്ളം വലിച്ചുകൊണ്ടുപോകുന്ന ബോട്ടിൻറെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ ബോട്ടിൻറെ യന്ത്രം തകരാറിലാകുകയും ടീം വേമ്പനാട്ട് കായലിൽ കുടുങ്ങിപ്പോകുകയും ചെയ്തു. അപകടത്തിൽ തുഴച്ചിലുകാർക്ക് പരിക്കില്ല. മറ്റൊരു ബോട്ടെത്തിച്ച് മത്സര ടീമിനെ പുന്നമടയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ വള്ളത്തിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് 71ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരം ഉദ്ഘാടനം ചെയ്യും.

