Site iconSite icon Janayugom Online

പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഇന്ത്യയിലെ തൊഴിലാളികളുടെ സമര വിപ്ലവ സംഘടനയായ എഐടിയുസി 42-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് ധീരരക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ തുടക്കമായി. ജനറൽ സെക്രട്ടറി അമർജീത് കൗർ ദേശീയ പതാകയും വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ എഐടിയുസി പതാകയും ഉയർത്തി. തുടര്‍ന്ന് പ്രതിനിധിസമ്മേളനം അമർജീത് കൗർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷനായി. 

സ്വാഗതസംഘം ചെയർമാനും എഐടിയുസി വൈസ് പ്രസിഡന്റുമായ കാനം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സാര്‍വദേശീയ തൊഴിലാളി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ടിയു) ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവര്‍ അഭിവാദ്യം ചെയ്തു. സംഘടനാ, രാഷ്ട്രീയ, സാമ്പത്തിക റിപ്പോർട്ടുകളും കഴിഞ്ഞ സമ്മേളന കാലയളവിലെ അവലോകന റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. 

വൈകിട്ട് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകവും അരങ്ങേറി.
ഇന്ന് രാവിലെ 9.30 മുതല്‍ റിപ്പോർട്ടുകളിന്മേലുള്ള ചർച്ച ആരംഭിക്കും. വിദേശ പ്രതിനിധികളുടെ അഭിവാദ്യ പ്രസംഗങ്ങളും നടക്കും. വൈകിട്ട് അഞ്ചിന് ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എന്ന സെമിനാർ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. 

Eng­lish Sum­ma­ry: A bright start to the delegation

You may also like this video

Exit mobile version