Site iconSite icon Janayugom Online

ജയിലില്‍ കിടന്ന് മത്സരിച്ച എഐഎസ്എഫ് നേതാവിന് ഉജ്ജ്വല വിജയം

rajanikantrajanikant

കൈകളിലും കാലുകളിലും പൊലീസ് അണിയിച്ച ചങ്ങലകളുമായി ജയിലില്‍ നിന്നെത്തി നാമനിര്‍ദ്ദേശ പത്രിക നല്കിയ വിദ്യാര്‍ത്ഥി നേതാവിന് മിന്നുന്ന ജയം. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ഖഗാരിയ ജില്ലാ സെക്രട്ടറിയുമായ രജനീകാന്ത് കുമാര്‍ യാദവാണ് ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയത്. ഖഗാരിയ പരിഷത് അംഗമായി 8300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രജനീകാന്ത് ജയിച്ചുകയറിയത്.
വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതിനാണ് രജനീകാന്ത് മാസങ്ങളോളം ജയിലില്‍ അടയ്ക്കപ്പെട്ടത്. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിനേറ്റ തിരിച്ചടി കൂടിയാണ് രജനീകാന്തിന്റെ ഉജ്ജ്വല വിജയം.
അലൗലി ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് രക്തസാക്ഷി ജഗദീഷ് ചന്ദ്രബാബുവിന്റെ മകള്‍ ആകാംക്ഷ 4000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.

Eng­lish Sum­ma­ry: A bril­liant vic­to­ry for the AISF leader who con­test­ed while in jail

you may like this video also

Exit mobile version