കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്ജെഎം നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ശനിയാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്ത് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. വിദ്യാര്‍ത്ഥികൾ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ത്ഥിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.