Site icon Janayugom Online

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു

കോട്ടയം നാട്ടകത്ത് കാറും ലോറിയും കൂട്ടിയിടിച്ചു. മറിയപ്പള്ളിക്കും, നാട്ടകം ജംഗ്ഷനും ഇടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. എന്നാല്‍ വാഹനം ഓടിച്ചിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു.

കോട്ടയം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ , എതിർ ദിശയിൽ നിന്നും വന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന്  എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി.

eng­lish sum­ma­ry; A car and a lor­ry col­lid­ed at Kot­tayam Nattakam

you  may also like this video;

Exit mobile version