Site iconSite icon Janayugom Online

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയായിരുന്നു സംഭവം.
കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുസാറ്റ് എസ് എം എസ് മുന്നിൽ വച്ച് ഓഫ് ആയതോടെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങി ബോണറ്റ് പൊക്കി നോക്കിയപ്പോൾ പുകയുയരുകയും പെട്ടെന്ന് തീ കത്തുകയും ആയിരുന്നു.

ഉടൻ സമീപത്തെ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ തീകെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് തൃക്കാക്കരയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു.

Exit mobile version