മഹാരാഷ്ട്രയിൽ കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: അനിരുദ്ധ്.

