Site iconSite icon Janayugom Online

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വര്‍ഷം കഠിന തടവ്

ഉറങ്ങിക്കിടന്നിരുന്ന അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. കുട്ടി വീട്ടില്‍ ഉറങ്ങിക്കിടക്കവേയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. കോടതി പ്രതിക്ക് 46 വര്‍ഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ടരവര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കേണ്ടിവരുമെന്നും കോടതി വിധിച്ചു. 

Eng­lish Summary:A case of molest­ing a five-and-a-half-year-old girl; 46 years rig­or­ous impris­on­ment for the accused
You may also like this video

Exit mobile version