Site iconSite icon Janayugom Online

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസെടുത്തു ; വിഡിയോ ഷെയർ ചെയ്തവർ കുടുങ്ങും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസെടുത്തു. തൃശ്ശൂർ സൈബർ പോലീസാണ്
അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്തത്. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി.
ഇരുപത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് മാര്‍ട്ടിന്‍.

 

എന്നാല്‍ ശിക്ഷവിധിക്കുന്നതിന് മുമ്പ് ഈ വീഡിയോ തയാറാക്കി ഫെയ്സ്‌ബുക്കിലിടുകയായിരുന്നു. ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കില്ലായെന്ന് ന്യായീകരിക്കുന്ന വീഡിയോയില്‍ അതിജീവിതയെ അതിരുകടന്ന് ആക്ഷേപിക്കുന്നുണ്ട്. പേരും വെളിപ്പെടുത്തുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമ അധിക്ഷേപം അതിജീവിതയ്ക്കെതിരെ രൂക്ഷമായി. വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നൽകി. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Exit mobile version