പട്ടികജാതി ‘പട്ടികവർഗ്ഗ ’ പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കുതടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു ‘വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ നിന്ന്കൊഴിഞ്ഞു പോകുന്നത് തടയാൻ പ്രത്യേക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധിക്കാൻ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .
എസ് സി എസ് ടി പ്രമോട്ടർമാർ വീടുകൾ സന്ദർശിച്ച് കുട്ടികൾ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.പ്രമോട്ടർമാർ ആഴ്ചയിൽ നാലുദിവസം കോളനികൾ സന്ദർശിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓഫീസുകളിൽ എത്തിയാൽ മതി. കാസർകോട് ജില്ലയിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മേഖലയിൽ നടക്കുന്ന വികസനം ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും നിർദ്ദേശം നൽകി ‘എല്ലാ മാസവും ജില്ലാതല അവലോകനയോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേരുമെന്നും പദ്ധതികൾ കൃത്യമായി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ പണി പൂർത്തീകരിച്ച കെട്ടിടങ്ങൾ സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അല്ല നിർമ്മിച്ച കെട്ടിടങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് മന്ത്രി അറിയിച്ചു,ഭൂരഹിത ഭവനരഹിത പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ കുടുംബങ്ങൾക്ക് എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി രേഖകൾ ലഭ്യമാക്കണം പ്രമോട്ടർമാർ മുഖേന ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ ആളുകൾക്കും വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാൻ നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും പി എസ് സി പരിശീലനത്തിനും പ്രത്യേക കോച്ചിംഗ് സെൻറർ ആരംഭിക്കും. സാമൂഹിക പഠനം മുറികൾ കേന്ദ്രീകരിച്ചാണ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക . ഇതിൻറെ ഹെഡ് ഓഫീസ് അംബേദ്കർ ഭവനിൽ പ്രവർത്തിക്കും. ഓൺലൈനായി പരിശീലനം നൽകും.എല്ലാ കോളനികളിലും കുടിവെള്ളം വൈദ്യുതി ഗതാഗത സൗകര്യം എന്നിവ ഉറപ്പുവരുത്തും..പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഈ ഗ്രാൻറ്റ്സ് സ്കോളർഷിപ്പ് സ്റ്റൈപ്പൻ്റ് തുടങ്ങിയവ ലഭ്യമാക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ് 80 ശതമാനം കുട്ടികൾക്ക് ഇതിനകം 2022–23വർഷത്തെയും 23 — 24 വർഷത്തെയും ഈ ഗ്രാൻ്റ് ലഭ്യമാക്കിയിട്ടുണ്ട് 24 25 വർഷത്തെ ഈ ഗ്രാൻ്റ് വിതരണംആരംഭിച്ചിട്ടില്ല അവശേഷിക്കുന്ന കുട്ടികൾക്ക് ഇഗ്രാൻ്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും വകുപ്പുതലത്തിലും നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികൾ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു.പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിൽ പേര് മാറ്റുന്നതിന് നിയമവും ചട്ടവും ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടെന്നുംഅത് പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.