Site iconSite icon Janayugom Online

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ലീഗിന്റെ ഇരട്ടത്താപ്പ് പുറത്ത്

എൻഡിഎ സർക്കാരിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് പുറത്ത്. 2015ൽ തന്നെ പദ്ധതിയെ ലീഗ് സ്വാഗതം ചെയ്തിരുന്നതായി റിപ്പോർട്ട്.
2015ലെ നാച്ചിയപ്പൻ അധ്യക്ഷനായ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് മുസ്ലിം ലീഗ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുള്ളത്. സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കും എന്നായിരുന്നു അന്ന് ലീഗിന്റെ നിലപാട്. പദ്ധതിയെ ലീഗ് സ്വാഗതം ചെയ്തു എന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സമിതിക്ക് മുമ്പാകെ മുസ്ലിം ലീഗ് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് 2015ൽ തന്നെ പദ്ധതിയെ പാര്‍ട്ടി സ്വാഗതം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുള്ളത്.

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയിൽ മുസ്ലിം ലീഗ് എതിർപ്പറിയിച്ചിരുന്നതായി പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് തയ്യാറാക്കിയിട്ടുള്ളത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നും അഭിപ്രായം രേഖപ്പെടുത്താൻ ആരെയെങ്കിലും വിളിക്കുകയോ സമയം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമ കമ്മിഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ഇതുസംബന്ധിച്ച എതിർപ്പ് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പാർട്ടികൾ ഈ വിഷയം ഗൗരവമായെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആർഎസ്എസ് അജണ്ടയെ മുസ്ലിം ലീഗ് സ്വാഗതം ചെയ്ത വാർത്ത ഞെട്ടിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. 2015ൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഔദ്യോഗിക നിലപാട് ലീഗ് വ്യക്തമാക്കിയത്, രാംനാഥ് കോവിന്ദ് കമ്മിറ്റിക്ക് മുമ്പാകെ പുലർത്തിയ മൗനത്തിന്റെ കാരണവും ഇതു തന്നെയാണ്. വിഷയത്തിൽ ലീഗ് നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് വിഷയത്തില്‍ രാം​നാ​ഥ് കോ​വി​ന്ദ് ക​മ്മി​റ്റി മു​മ്പാ​കെ എ​തി​ർ​പ്പ​റി​യി​ക്കാ​തെ മു​സ്ലിം ലീ​ഗ് മാ​റി​നി​ന്ന​ത് മോ​ഡി സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള പ്ര​തി​കാ​രന​ട​പ​ടി ഭ​യ​ന്നാ​ണെന്നും ​മു​മ്പും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി​യ ച​രി​ത്ര​മാ​ണ് ലീ​ഗി​ന്റേ​തെ​ന്നും ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി പറഞ്ഞു. ഇഡി​യെ ഭ​യ​ന്ന് ക​ഴി​യു​ന്ന ലീ​ഗ് പ്ര​മാ​ണി സം​ഘ​ത്തി​ന് ഇ​ന്ത്യ മു​ന്ന​ണി​യി​ലെ കോ​ൺഗ്ര​സ് അ​ട​ക്ക​മു​ള്ള മ​റ്റ് ഘ​ട​ക ക​ക്ഷി​ക​ൾ എ​ടു​ക്കു​ന്ന ത​ത്വാ​ധി​ഷ്ഠി​ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ല. രാം​നാ​ഥ് കോ​വി​ന്ദ് ക​മ്മി​റ്റി​യെ ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ലെ​ന്നും നിയമ ക​മ്മിഷ​നും തെരഞ്ഞെടുപ്പ് ക​മ്മിഷ​നും ക​ത്ത് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നൊക്കെ കു​ഞ്ഞാലിക്കു​ട്ടി ത​ട്ടി​വി​ടു​ന്ന​ത് കാ​പ​ട്യ​വും പ​ച്ച​ക്ക​ള്ള​വു​മാ​ണെന്നും സം​സ്ഥാ​ന ജ​നറല്‍ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പറഞ്ഞു. 

Exit mobile version