കണ്ണൂർ മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ബാബു കഴിഞ്ഞ 10 വർഷമായി നാട്ടിലാണ്. ഉച്ചയായിട്ടും വീട് അടഞ്ഞ് കിടന്നതിനാൽ സംശയം തോന്നിയ സമീപവാസികൾ തൊട്ടടുത്ത് തന്നെ താമസിക്കുന്ന മകൻ സുബിജിത്തിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിൻറെ സ്പെയർ താക്കോൽ കൈവശമുണ്ടായിരുന്ന മകൻ അതുപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ നിന്നും കടമെടുത്തിരുന്ന ഇവർ പലിശ സഹിതം 25 ലക്ഷം തിരിച്ചടയ്ക്കാനുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൻറെ മനപ്രയാസത്തിലാകാം ആത്മഹത്യയെന്നാണ് നിഗമനം. സുബിജിത്തിനെ കൂടാതെ ജിബിഷ എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

