Site iconSite icon Janayugom Online

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നിര്‍ണായക യോഗം ഇന്ന്

INDIAINDIA

ബിജെപി നേതൃത്വത്തിലുളള എന്‍ഡിഎയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലീസീവ് അലയന്‍സ് (ഇന്ത്യ)യുടെ നിര്‍ണായക യോഗം ഇന്ന് ചേരും.

രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ച ചെയ്യും. സിപിഐ, സിപിഐ (എം) അടക്കമുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ് വാദിപാര്‍ട്ടി, ജെഡിയു തുടങ്ങിയ പാര്‍ട്ടികളടക്കമാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലീസീവ് അലയന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

ഈ കക്ഷികളെല്ലാം ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയില്‍ വെച്ചാണ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു.ജനാധിപത്യം സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. 2024 തെരഞ്ഞെടുപ്പിനെ മോഡിയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്.

Eng­lish Sum­ma­ry: A cru­cial meet­ing of Indi­a’s oppo­si­tion alliance today

You may also like this video:

Exit mobile version