Site iconSite icon Janayugom Online

പ്രയാഗ് രാജ് കുംഭമേളയില്‍ ടെന്റിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

യുപി പ്രയാഗ് രാജ് കുംഭമേള നടക്കുന്ന സ്ഥലത്തെ ടെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം ഉണ്ടായതായി പൊലീസ്. 18 ടെന്റുകളിലേക്ക് തീ പടരുകയും അവ കത്തിനശിക്കുകയും ചെയ്തു. 

ആര്‍ക്കും അപകടങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മഹാകുംഭമേളയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ചിരുന്ന ഫയര്‍ യൂണിറ്റുകള്‍ ഉടന്‍ തന്നെ തീ പിടര്‍ന്ന സ്ഥലത്തേക്ക് എത്തി തീ അണച്ചതായി അധികൃതര്‍ പറഞ്ഞു. പരിസരത്തെ ടെന്റുകളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷയുടെ ഭാഗമായി പൊലീസ് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അപകട മേഖലയിലേക്ക് അയച്ചിട്ടുണ്ട്. 

ജനുവരി 13നാണ് 45 ദിവസം നീണ്ട് നില്‍ക്കുന്ന മഹാകുംഭമേള ആരംഭിച്ചത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 7.72 കോടി ആളുകള്‍ കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. 46.95 ലക്ഷത്തിലധികം ഭക്തര്‍ ഇന്ന് വിശുദ്ധ സ്നാനം നടത്തിയതായി അധികൃതര്‍ പറഞ്ഞു. 

Exit mobile version