ബലാത്സംഗ കേസിലെ പ്രതിയായതിനെ തുടർന്ന് മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാനെത്തി. 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്യാനും പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസ് പ്രവർത്തകർ രാഹുലിന് സംരക്ഷണ കവചമൊരുക്കി.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റുള്ളത്. സത്യം വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ കൂക്കു വിളിലൂടെയാണ് വോട്ടറന്മാർ എതിരേറ്റത്. രണ്ട് പീഡന കേസുകളിൽ ഒന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും മറ്റൊന്നിൽ അറസ്റ്റ് തടയുകയും ചെയ്തതിന് പിന്നാലെയാണ് വോട്ട് ചെയ്യാൻ രാഹുൽ എത്തിയത്.

