Site iconSite icon Janayugom Online

നടി മാല പാർവതിയുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ്, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് സൈബര്‍ പൊലീസ്

നടി മാല പാർവതിയുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. തന്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് പോകില്ലെന്നും മാല പാര്‍വതി പറഞ്ഞു.

Exit mobile version