Site iconSite icon Janayugom Online

മരണാനന്തരം വൈദ്യപഠനത്തിന് മൃതദേഹം നൽകണമെന്ന ഒസ്യത്തുമായി ഒരു കുടുബം

കാവാലം കൃഷ്ണ വിഹാറിൽ സുരേഷ് ബാബു (60)ഭാര്യ ബിന്ദു മോൾ, മക്കൾ ഗൗരി ശങ്കരി, ദയാൽകൃഷ്ണ എന്നിവർ മരണാനന്തരം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന് ഒസ്യത്ത്. ഗവ ടി ഡി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസി. പ്രൊഫസർ ഡോ സ്മിതരാജിനാണ് ഒസ്യത്ത് കൈമാറിയത്. 200 രൂപയുടെ മുദ്രപത്രത്തിലാണ് നാല് പേരും പ്രത്യേകമായി തയ്യാറാക്കിയ സമ്മതപത്രം കൈമാറിയത്.പൊതു പ്രവർത്തകനും, തയ്യൽ തൊഴിലാളിയുമായ കാവാലം സുരേഷ് കുട്ടനാടിനെ കുറിച്ചു രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ ബിന്ദു (54)യോഗ ട്രെയിനറാണ്, മൂത്തമകൾ ഗൗരി ശങ്കരി (23) ഡയറ്റീഷ്യൻ കോഴ്സിന് പഠിക്കുന്നു. മകൻ ദയാൽകൃഷ്ണൻ (22) ഡിഗ്രിക്ക് ശേഷം കുങ് ഫു ദേശീയ ചാമ്പ്യനാണ്

Exit mobile version