Site iconSite icon Janayugom Online

കണ്ണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു മരണം കൂടി. കണ്ണൂര്‍ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. 70 വയസ്സുണ്ട്. രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ശ്രീധരന്റെ ശരീരമാസകലം കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version