Site iconSite icon Janayugom Online

തിരുവനന്തപുരം നാഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം; ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു

തിരുവനന്തപുരം നഗരത്തിൽ തീപിടുത്തം. നഗരൂരിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇതേ കെട്ടിടത്തിലെ കെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു പിടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്.. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നത് ഉടന്‍ അണയ്ക്കാനായി. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം.

Exit mobile version