പിതാവ് മർദ്ദിച്ചതിന്റെ വൈരാഗ്യത്തിൽ മകനായ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹി നരേലയിലായിരുന്നു സംഭവം. മരിച്ച കുട്ടിയുടെ പിതാവിന്റെ കമ്പനി ഡ്രൈവറായ നിതുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. നിതുവിന്റെ വാടകവീട്ടില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിതു നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മരിച്ച പിതാവിന്റെ കമ്പിനിയിൽ നിതു, വസീം എന്നിങ്ങനെ രണ്ട് ഡ്രൈവർമാരാണുള്ളത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ നിതു വസീമിനെ തല്ലി. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മര്‍ദ്ദിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടുമുറത്ത് കളിക്കുകയായിരുന്ന ആണ്‍കുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടില്‍ അഞ്ചുവയസ്സുകാരനെ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

