Site iconSite icon Janayugom Online

വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ് രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version