രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വെട്ടിക്കുറച്ചു. ഇതോടെ കേരളത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 57.5 രൂപയുടെ കുറവായിരിക്കും ഉണ്ടാകുക. ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 83 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് കൂടാതെയാണ് ഇപ്പോൾ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വീണ്ടും കുറവ്; ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

