നിടുമ്പ്രത്ത് മൂന്നംഗ സംഘം നടത്തിയ വീടാക്രമണത്തിൽ വീട്ടമ്മയും മകനും പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് അക്രമം നടന്നത്.മാരുതി വാഗണർ കാറിലെത്തിയ മൂന്ന് അംഗ സംഘമാണ് കാരാറത്ത് സ്കൂൾ തയ്യിൽ താഴെ റോഡിലെ കുടത്തിൽ താഴെ സാവിത്രിയുടെ (63) വീട്ടിൽ ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ തകർത്തതോടെയാണ് സാവിത്രിയ്ക്കും മകൻ ജിതേഷ് (39)നും പരിക്കേറ്റത്. ഇരുവരെയും ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
വീടിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനവും സംഘം അടിച്ചുതകർത്തു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികൾ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആർ എസ് എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് പരുക്കേറ്റവരുടെ പരാതി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

