Site iconSite icon Janayugom Online

കേരള കാർഷിക സർവകലാശാലയ്ക്ക് എ ഗ്രേഡ്

നാഷണൽ അഗ്രികൾച്ചറൽ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് കേരള കാർഷിക സർവകലാശാലയ്ക്കും ഘടക കോളജുകൾക്കും എ ഗ്രേഡോടെ അക്രഡിറ്റേഷൻ നൽകി. 3.14/4 മാർക്ക് നേടിയാണ് സർവകലാശാല അക്രഡിറ്റേഷൻ ബി ഗ്രേഡിലെത്തിയത്. 2029 മാർച്ച് 10 വരെ അഞ്ച് വർഷത്തേക്കാണ് നിലവിലെ ഗ്രേഡ്. സര്‍വകലാശാലക്കു കീഴിലുള്ള അഗ്രികൾച്ചറൽ കോളജ് വെള്ളാനിക്കര, വെള്ളായണി, പടന്നക്കാട്, അമ്പലവയൽ, കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എന്‍ജിനീയറിങ് ആന്റ് ഫുഡ് ടെക്നോളജി തവനൂർ, ഫോറസ്ട്രി കോളജ് വെള്ളാനിക്കര എന്നിവയാണ് അംഗീകാരം നേടിയ സ്ഥാപനങ്ങൾ. ഇതിൽ അമ്പലവയലിൽ കാർഷിക കോളജ് ആദ്യമായാണ് അക്രഡിറ്റേഷൻ നേടുന്നത്. 

സർവകലാശാലയിലെ നാല് കാർഷിക കോളജുകളിലുമുള്ള ബിഎസ്‌സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്സുകൾക്കും ബിഎസ്‌സി (ഓണേഴ്‌സ്.) ഫോറസ്ട്രി, ബിടെക്. അഗ്രികൾച്ചറൽ എന്‍ജിനീയറിങ്, എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ് എന്നീ ബിരുദ കോഴ്‌സുകൾക്കും അക്രഡിറ്റേഷൻ ലഭിച്ചു. കാർഷിക കോളജ് വെള്ളാനിക്കരയിലെ 19 എംഎസ്‌സി പ്രോഗ്രാമുകളും, 16 പിഎച്ച്ഡി പ്രോഗ്രാമുകളും, വെള്ളായണിയിലെ 19 എംഎസ്‌സി, 14 പിഎച്ച്ഡി പ്രോഗ്രാമുകളും, പടന്നക്കാട് കാർഷിക കോളജിലെ എട്ട് എംഎസ്‌സി കോഴ്സുകളും, കെസിഎഇടി തവനൂരിലെ മൂന്ന് വീതം എംടെക്, പിഎച്ച്ഡി കോഴ്സുകളും, ഫോറസ്ട്രി കോളജിലെ നാല് വീതം എംഎസ്‌സി, പിഎച്ച്ഡി കോഴ്സുകളും, കോളജ് ഓഫ് കോർപറേഷൻ ബാങ്കിങ് ആന്റ് മാനേജ്മെന്റ്, വെള്ളാനിക്കര കോളജിലെ എംബിഎ പ്രോഗ്രാമും അക്രഡിറ്റേഷൻ നേടിയവയിൽ ഉൾപ്പെടുന്നു. 

Eng­lish Sum­ma­ry: A Grade for Ker­ala Agri­cul­tur­al University
You may also like this video

Exit mobile version