Site iconSite icon Janayugom Online

പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവര്‍ന്നു; ഒരാൾ കൂടി അറസ്റ്റിൽ

പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി ഗിരീഷിനെയാണ്(49) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27 ന് കാലടി ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ കേസിൽ 12 പ്രതികളെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഗിരീഷിനെ കൊടുങ്ങല്ലൂർ ആലഭാഗത്തുനിന്നാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം പിടികൂടിയത്. 

Exit mobile version