കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിൽ സംഘര്‍ഷം. നിരവധി വിദ്യാർഥിക്കുകൾക്ക് പരിക്കേറ്റു. കോന്നി ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും റിപ്പബ്ലിക്കന്‍ സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ബസ് സ്റ്റാന്റ്
പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മോഡല്‍ പരീക്ഷയ്ക്ക് വേണ്ടി സ്‌കൂളടക്കുന്ന ദിവസമാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിന് പുറത്ത് വെച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് തമ്മിലടിയിലേക്ക് എത്തിയതെന്നാണ് വിവരം. 50 ഓളം വിദ്യാർത്ഥികളാണ് സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നത്. സ്റ്റാന്റിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾ ഒരു കുട്ടിയുടെ മുഖത്തടിച്ചതോടെയാണ് തുടക്കം. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവ് വന്നത് .