Site iconSite icon Janayugom Online

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം വന്‍ താരനിര; അതിദരിദ്രരില്ലാത്ത കേരളം, പ്രഖ്യാപനം നവംബ‍ര്‍ 1ന്

നവംബര്‍ 1ന് അതിദരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയ ചടങ്ങിന്‍റെ ഉദ്ഘാടനം നി‍ര്‍വഹിക്കും. പപ്രതിപക്ഷ നേതാവടക്കമുള്ള ചടങ്ങില്‍ ക്ഷണിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. കമല്‍ഹാസന്‍ എംപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. 

ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കൂടാതെ തന്നെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സംസ്ഥാനവും കേരളം തന്നെയാണ്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും. 

Exit mobile version