Site iconSite icon Janayugom Online

തെക്കെ ഗോപൂര നടയിൽ ഭീമൻ അത്തപൂക്കളം ഒരുങ്ങി

തെക്കെ ഗോപൂര നടയിൽ ഭീമൻ അത്തപൂക്കളം ഒരുങ്ങി. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂക്കളമൊഴിവാക്കിയിരുന്നു. തേക്കിൻകാട് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് ഭീമൻ പൂക്കളമൊരുക്കിയത്. ഏകദേശം 1,500 കിലോ പൂക്കളാണ് ഉപയോഗിച്ചത്.

150 പേർ ചേർന്നാണ് പൂക്കളമൊരുക്കിയത്. തെക്കേഗോപുരനടയിൽ സായഹ്നത്തിൽ ഒത്തുകൂടുന്നവരുടെ കൂട്ടായ്‌മയാണ് തേക്കിൻകാട് സായാഹ്ന സൗഹൃദ കൂട്ടായ്മ. സായാഹ്ന സൗഹ്യദകൂട്ടായമ കഴിഞ്ഞ 17 വർഷമായി ഒരുക്കിവരുന്ന അത്തപൂക്കളം ഈ വർഷവും അത്തനാളിൽ തെക്കേഗോപുരനടയിൽ അണിയിച്ചൊരുക്കി.
ഫോട്ടോ: ജി ബി കിരൺ

Exit mobile version