തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. തിരുവല്ല കുമ്പഴ റോഡിലൂടെ വരികയായിരുന്ന ടോറസ് ലോറിയിലാണ് തീപിടുത്തമുണ്ടായത്. ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുള്ള വാഹനങ്ങളെ ഇടിച്ചതോടെയാണ് തീപിടിച്ചത്. ലോറിയുടെ അടിഭാഗത്ത് നിന്ന് തീപടരുകയും ലോറി പൂർണമായും കത്തി നശിക്കുകയുമായിരുന്നു.
തീപിടുത്തത്തെത്തുടർന്ന് വൻതോതിൽ തീയും പുകപടലങ്ങളും ഉയർന്നതിനാൽ പത്തനംതിട്ട തിരുവല്ല നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

