Site iconSite icon Janayugom Online

ന്യൂനമർദം രൂപപ്പെടും ;സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട അതിശക്തമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ ന്യൂനമർദം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തിയേക്കും. 1 സെ.മീ വീതമായിരിക്കും ഷട്ടറുകൾ ഉയർത്തുക. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ബെയ്ലി പാലം അടച്ചു. ചൂരൽമല മുണ്ടക്കൈ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

Exit mobile version