Site iconSite icon Janayugom Online

ഭാര്യക്ക് പിന്നാലെ മലയാളി സൈനികനും മരിച്ചു; മരണ കാരണം വിഷം ഉള്ളിൽ ചെന്നത്

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ ആയിരുന്ന ഭാര്യക്ക് പിന്നാലെ മലയാളി സൈനികനായ ഭർത്താവും മരിച്ചു. കണ്ണൂർ പിണറായിയിൽ തയ്യിൽ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണു മരിച്ച റിൻ‍ഷ (31). പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക്ബാലകൃഷ്ണന്റെയും ശാന്തയുടെയും മകനാണ് മരിച്ച പള്ളിക്കര നിധീഷ് (31).

റിൻഷ ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇന്നലെ ഇരുമ്പൻകുടുക്കിൽ‍ എത്തിച്ചു സംസ്കരിച്ചു. തുടർന്നു മണിക്കൂറുകൾക്കകമാണ്, നിധീഷ് മരിച്ചതായി ജമ്മുവിൽനിന്നു വിളിയെത്തിയത്. നിധീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചു സംസ്കരിക്കും. ജമ്മു കശ്മീരിലെ സാംപയിലെ ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മദ്രാസ് 3 റജിമെന്റിൽ‍ 13 വർഷമായി നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനി ആയിരുന്നു റിൻഷ. നിധീഷ് ഡിസംബറിൽ അവധിക്കു വന്നപ്പോൾ റിൻഷ ഒപ്പം ജമ്മുവിലേക്കു പോയതായിരുന്നു. മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. 

Exit mobile version